ത്രില്ലടിപ്പിച്ചൊരു കുറ്റാന്വേഷണവുമായി തലവൻ- റിവ്യു

മികവുറ്റ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം.

Asif Ali Biju Menon film Thalavan review hrk

മലയാളത്തിന്റെ ഫീല്‍ ഗുഡ് സിനിമ സംവിധായകരുടെ പേരെടുക്കുമ്പോള്‍ മുന്നില്‍ ജിസ് ജോയിയുണ്ടാകാറുണ്ട്. അങ്ങനെ രസിപ്പിച്ച ഹിറ്റ് സിനിമകളുടെ സംവിധായകൻ എന്ന നിലയില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്. എന്നാല്‍ തലവനിലൂടെ ട്രാക്ക് മാറ്റിയിരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്. ആദ്യാവസാനം രഹസ്യം ഒളിപ്പിക്കുന്ന കഥ പറച്ചിലുമായി തലവൻ മികച്ച സസ്‍പെൻസ് ത്രില്ലറായിരിക്കുന്നുവെന്നതാണ് തിയറ്ററിലെ കാഴ്‍ചാനുഭവം.

പാകമൊത്ത ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിരിക്കുകയാണ് തലവൻ. പരുക്കനായ സിഐ ജയശങ്കറിന്റെ ജീവിതത്തിലെ കഥയാണ് തലവനില്‍ പ്രമേയമാകുന്നത്. ജയശങ്കര്‍ ഓഫീസറായ സ്റ്റേഷനിലേക്ക് കാര്‍ത്തിക്കും വരികയാണ് തലവനില്‍. ആ പൊലീസ് സ്റ്റേഷന്റെ കഥ പറയുന്നതാകട്ടെ വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥനും.Asif Ali Biju Menon film Thalavan review hrk

ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ ചട്ടക്കൂടിലൂടെ കഥ വികസിക്കുന്നത്. ഡിവൈഎസ്‍പിയായിരുന്ന ഉദയഭാനു സര്‍വീസ് സ്റ്റോറി പറയുകയാണ് ആ പ്രോഗ്രാമില്‍. എസ്‍ഐ ആയ കാര്‍ത്തിക് സ്റ്റേഷനിലേക്ക് വരുന്നത് തൊട്ടുള്ള സംഭവങ്ങളാണ് ഉദയഭാനു സര്‍വീസ് സ്റ്റോറിയില്‍ വെളിപ്പെടുത്തുന്നത്. ജയശങ്കറും കാര്‍ത്തിക്കും തമ്മിലുള്ള ഈഗോ ക്ലാഷ് രൂക്ഷമായ ഒരു സാഹചര്യത്തിലാണ് അവരുടെ കഥയില്‍ ആ ക്രൈം സംഭവിക്കുന്നത്.

ക്രൈമില്‍ സംശയിക്കപ്പെടുന്നത് ജയശങ്കറാണ്. കൊലപാതകിയിലേക്ക് എങ്ങനെയാണ് എത്തുന്നതെന്നാണ് ഉദ്വേഗജനകരമായ രംഗങ്ങളിലൂടെ പിന്നീട് തലവനില്‍ സമര്‍ഥമായി വ്യക്തമാക്കുന്നത്. പ്രേക്ഷകന് പെട്ടെന്ന് ഊഹിക്കാനാകുന്നതിനപ്പുറമുളള ഒരു കഥാ തന്തുവാണ് തലവന് എന്നതാണ് കൗതുകമുണര്‍ത്തുന്നത്. ആരായിരിക്കും കൊലപാതകിയെന്ന പ്രേക്ഷകന്റെ ചിന്തകളെ തെറ്റിക്കുന്ന വിധത്തിലുള്ള ശ്രമങ്ങളുമുണ്ട്. വഴിത്തിരിവുകള്‍ക്കപ്പുറം വ്യക്തമായ സാഹചര്യങ്ങളാണ് തലവന്റെ കഥയെ ഉദ്വേഗജനകമാക്കുന്നത്. കൊലപാതകിയിലേക്ക് എത്തുന്നത് വിശ്വസനീയമായി അവതരിപ്പിക്കാനും കഥയില്‍ സാധിക്കുന്നത്. ഒളിപ്പിച്ചുവച്ച രഹസ്യം ആകാംക്ഷ നിലനിര്‍ത്തി തന്നെ ഓരോന്നായി വെളിപ്പെടുത്തുകയാണ്.

സംവിധായകന്റെ പക്വതയാര്‍ന്ന ആഖ്യാനമാണ് ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന നിലയില്‍ തലവന് കരുത്തേകുന്നത്. പാളിപ്പോയേക്കാവുന്ന ഴോണറിലേക്ക് വഴി മാറ്റിയ സംവിധായകനായിട്ടും നിഗൂഢത നിലനിര്‍ത്താൻ തലവനെന്ന ത്രില്ലര്‍ ചിത്രത്തില്‍ ജിസ് ജോയ്‍ക്ക് സാധിച്ചിരിക്കുന്നു. ആനന്ദ് തേവരക്കാട്ടും ശരത് പെരുമ്പാവൂരുമാണ് തിരക്കഥയില്‍ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കിയും സംശയാലുക്കളാക്കിയും ഓരോ രംഗവും പാളിച്ചകളില്ലാതെ യുക്തിഭദ്രമായി എഴുതിയിരിക്കുന്നത്. സംഭാഷങ്ങള്‍ ജിസ് ജോയിയുടേത് തന്നെ.

പ്രകടനത്തിലെ സൂക്ഷ്‍മതയാലുമാണ് റിയലിസ്റ്റിക്കായി കഥ പറയാൻ സാധിച്ചിരിക്കുന്നതെന്നും വ്യക്തം. ജയശങ്കറായ ബിജു മേനോന് വര്‍ഷങ്ങളായുള്ള തന്റെ അനുഭവപരിചയം തലവനില്‍ അനുകൂല ഘടകമാകുന്നു. വേഷപ്പകര്‍ച്ചയില്‍ ആസിഫ് അലി തലവനിലെ കഥാപാത്രത്തില്‍ മുമ്പുള്ളവയില്‍ നിന്ന് ഒരു വേര്‍തിരിവ് ചിത്രത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ, മിയ തുടങ്ങിയ മറ്റ് താരങ്ങളും മികച്ചതായിരിക്കുന്നു.

Asif Ali Biju Menon film Thalavan review hrk

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ശരണ്‍ വേലായുധനാണ്. ഗിമ്മിക്കുകള്‍ക്ക് പകരം പ്രേമേയത്തില്‍ വിശ്വസിച്ചാണ് ചിത്രത്തില്‍ ഛായാഗ്രാഹണം ശരണ്‍ വേലായുധൻ നിര്‍വഹിച്ചിരിക്കുന്നത്. സംഗീതവും തലവന്റെ സ്വഭാവത്തിനൊത്തുള്ളത് തന്നെ. എഡിറ്റിംഗ് സൂരജ് ഈ എസാണ്.

Read More: വാലിബൻ വീണു, കേരള ഓപ്പണിംഗ് കളക്ഷനില്‍ ടര്‍ബോ നേടിയത് ഞെട്ടിക്കുന്ന തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios