പ്രേക്ഷകരിൽ സസ്പെൻസ് നിറച്ചൊരു 'അഭ്യൂഹം'- റിവ്യൂ

നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'അഭ്യൂഹം'.

abhyuham malayalam movie  review nrn

രു കംപ്ലീറ്റ് മിസ്റ്ററി ത്രില്ലർ ഡ്രാമ, ഒറ്റവാക്കിൽ പറഞ്ഞാൽ 'അഭ്യൂഹം' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മുൻമ്പ് നിരവധി ത്രില്ലർ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരുപാട് അഭ്യൂഹങ്ങളുടെ പുറത്താണ് ചിത്രം മുന്നോട്ട് പോകുന്നത്. അതുതന്നെയാണ് സിനിമയുടെ ഹൈലൈറ്റും. പ്രേക്ഷകന് ഓരോ നിമിഷവും ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും സംഭവിച്ചിട്ടുള്ളത് എന്ന തോന്നൽ നൽകി കൊണ്ടുള്ള ചിത്രം പ്രേക്ഷകന് പുത്തൻ അനുഭവം ആകും സമ്മാനിക്കുക എന്നത് ഉറപ്പാണ്. 

നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'അഭ്യൂഹം'. അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി, ആത്മീയ രാജൻ, കോട്ടയം നസീർ, നന്ദു എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. രാജൻ(ജാഫർ ഇടുക്കി), രാജന്റെ മകൻ ജയരാജ്‌(അജ്മൽ അമീർ), ജോയ് ഫിലിപ്പ്(കോട്ടയം നസീർ), അഭിഭാഷകയായ മഞ്ജു(ആത്മീയ രാജൻ), രാജീവ്(നന്ദു) എന്നവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

ഒരു നാട്ടും പ്രദേശത്തെ റബ്ബർ തോട്ടം തൊഴിലാളികളാണ് ജയരാജും ഭാ​ര്യയും. ഇവർക്കൊരു കുഞ്ഞുമുണ്ട്. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷനേടാനായി പാസ്പോർട്ടിനായി കാത്തിരിക്കുന്ന ജയരാജിന്റെ മുന്നിലേക്ക് വക്കീലായ മഞ്ജു എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. രാജൻ കഴിഞ്ഞ പതിമൂന്ന് വർഷമായി നർകോട്ടിക് കേസിൽ ജയിലിൽ കിടക്കുകയാണ്. അതും കള്ളക്കേസ്. ഈ കേസ് ആദ്യം കൈകാര്യം ചെയ്തിരുന്ന വക്കീലിന്റെ മകൾ ആണ് മഞ്ജു. തുടക്കത്തിൽ രണ്ട് കേസാണ് സിനിമയിൽ ഉള്ളത്. ഒന്ന് രാജൻ കേസ്, രണ്ട് പൊലീസുകാരൻ മോഹന്റെ കൊലപാതകം. ഈ രണ്ട് കേസും ഒടുവിൽ ഒന്നായി മാറുന്നതും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഓരോ നിമിഷവും ഇനി എന്ത് ? ഇങ്ങനെ ആകുമോ അടുത്ത സീൻ എന്നൊരു ചിന്ത പ്രേക്ഷകർക്ക് നൽകുന്ന തരത്തിൽ ആണ് അഖിൽ ശ്രീനിവാസ് തിരക്കഥ ഒടുക്കിയിരിക്കുന്നത്. 

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ എല്ലാവരും തന്നെ തങ്ങളുടെ ഭാ​ഗങ്ങൾ അതിമനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജാഫർ ഇടുക്കി, അജ്മൽ, കോട്ടയം നസീർ ഉൾപ്പടെ ഉള്ളവർ. ഷമീർ ജിബ്രാനും ബാലമുരുകനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മനോഹരമായ വിഷ്വൽ ഒപ്പിയെടുത്ത് അദ്ദേഹം കയ്യടി അർഹിക്കുന്നുണ്ട്. നൗഫല്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

'താൻ പുണ്യാളൻ ആണോ ? വിനായകന്‍ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം': ഷിബു ജി സുശീലന്‍

അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവർ ചേർന്നാണ് നിര്‍മാണം. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് സൽമാൻ അനസ്, റുംഷി റസാഖ് , ബിനോയ് ജെ ഫ്രാൻസിസ്. ജുബൈർ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീതം. പ്രൊജക്റ്റ് ഡിസൈനർ നൗഫൽ അബ്‍ദള്ള. ശബ്‍ദമിശ്രണം അജിത് എ ജോർജ്. സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ആർട്ട് സാബു റാം, മേക്കപ്പ് റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം അരുൺ മനോഹർ, കോ- ഡയറക്ടർ റഫീഖ് ഇബ്രാഹിം, സ്റ്റണ്ട് മാഫിയ ശശി, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് നിത് ഇൻ, വിഎഫ്എക്സ്  ഡിടിഎം, ഡിസൈൻസ് എസ് കെ ഡി ഡിസൈൻ ഫാക്ടറി, ഡിജിറ്റൽ പ്രമോഷൻസ് ഒപ്ര, വേള്‍ഡ് വൈഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് സാഗാ ഇന്‍റര്‍നാഷണല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios