വിപ്രോയുടെ മൂന്ന് മാസത്തെ ലാഭം 2114.8 കോടി
ബെംഗളൂരു: വിപ്രോ ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ 2114.8 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ ലാഭം 5.8% കുറഞ്ഞു. വരുമാനം 6.2% വര്‍ധിച്ച് 13,764.5 കോടിയിലെത്തി. എഎഐടി സേവന മേഖലയില്‍ നിന്നുള്ള വരുമാനം 190 കോടി ഡോളറാണ്. മാര്‍ച്ചില്‍ അവസാനിക്കുന്ന െ്രെതമാസത്തില്‍ ഇത് 192.2 -194.1 കോടി ഡോളറിലെത്തുമെന്നും കണക്കാക്കുന്നു.
ബ്രസീലിലെ ഐടി സേവന ദാതാക്കളായ ഇന്‍ഫോ സര്‍വേര്‍ എസ്എ കമ്പനിയെ 87 ലക്ഷം ഡോളറിന് വിപ്രോ ഏറ്റെടുത്തു. ബാങ്കിങ്, ധനകാര്യ സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന ഇന്‍ഫോ സര്‍വേറിന് ബ്രസീലിലെ വന്‍കിട ബാങ്കുകള്‍ ഉപയോക്താക്കളായുണ്ട്. ഏറ്റെടുക്കലിലൂടെ ബ്രസീലില്‍ സാന്നിധ്യം ശക്തമാക്കാനും വിപ്രോയ്ക്ക് കഴിയും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വിപ്രോയ്ക്ക് ഓഫിസുകളുണ്ട്.
5