ഓണമുണ്ണാന്‍ കുറഞ്ഞ വിലക്ക് പച്ചക്കറി കിട്ടിയേക്കും
കുമിളി: പച്ചക്കറിയുടെ വിലയില്‍ മലയാളിക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കിട്ടുന്നത്. ചിങ്ങം പിറന്നിട്ടും തമിഴ്‌നാട്ടില്‍ പച്ചക്കറികളുടെ വില കാര്യമായി കൂടിയിട്ടില്ല. ഉല്‍പ്പാദനത്തിലുണ്ടായ വര്‍ദ്ധനവാണ് വില കുറയാന്‍ കാരണമായിരിക്കുന്നത്.
തമിഴ്‌നാട് കാര്‍ഷിക വകുപ്പാണ് ഇവിടെ പച്ചക്കറികളുടെ വില നിര്‍ണയിക്കുന്നത്. മൊത്തക്കച്ചവട വിലയേക്കാള്‍ 20 ശതമാനം കൂടുതലാണിവിടെ. എന്നിട്ടും ബീന്‍സ്, പച്ചമുളക്, ക്യാരറ്റ് എന്നിവക്കു മാത്രമാണ് ഇരുപതു രൂപക്കു മുകളില്‍ വിലയുള്ളത്. എന്നാല്‍ അതിര്‍ത്തി കടന്ന് കുമളിയിലെത്തിയപ്പോള്‍ തന്നെ പലതിന്റെയും വില പത്തു രൂപയിലധികം കൂടി. തക്കാളിയുടെ വില ഇരട്ടിയിലധികവും. ജൂണ്‍ മാസത്തില്‍ പെയ്ത മഴയോടെ കാലാവസ്ഥ അനു കൂലമായി. ഇതു മൂലം ഉല്‍പ്പാദനം കൂടിയതിനാല്‍ ഓണക്കാലത്തും വലിയ വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് ഇവര്‍ പറയുന്നത്.
ഇടനിലക്കാരും കേരളത്തിലെ കച്ചവടക്കാരും ചതിച്ചില്ലെങ്കില്‍ ഇത്തവണ മലയാളിക്ക് കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി ഓണമുണ്ണാം.