ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി
പൊതു ബജറ്റ് അവതരിപ്പിക്കാനിരിക്കേ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്സ് 16.91 പോയന്റിന്റെ നേരിയ നേട്ടത്തോടെ 27672.87 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. അതേസമയം നിഫ്റ്റി വെറും 8.20 പോയന്റിന്റെ നേട്ടത്തോടെ 8569.50 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
എസ്ബിഐ, അദാനി പോര്‍ട്സ്, ഹീറോ മോട്ടോ വിപ്രോ തുടങ്ങിയ ഓഹരികള്‍ നേടത്തിലാണ്. അതേസമയം ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.
അതേസമയം ഇന്ത്യന്‍ രൂപ നേട്ടത്തിലാണ്. യുഎസ് ഡോളറിനെതിരെ 22 പൈസയുടെ നേട്ടത്തിലാണ് രൂപ.