കേന്ദ്ര ബജറ്റ്: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
ഏഷ്യന്‍ ഓഹരികള്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ ഹീറോ മോട്ടോകോര്‍പ്പ് നാല് ശതമാനം ഉയര്‍ന്നു.
മുംബൈ: ബജറ്റ് ദിവസം ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റിയില്‍ 10,850 ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഏഷ്യന്‍ ഓഹരികള്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ ഹീറോ മോട്ടോകോര്‍പ്പ് നാല് ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഉയര്‍ന്നു.