ഫോണിലൂടെ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാം
ന്യൂഡല്‍ഹി: ഫോണിലൂടെ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാം. രാത്രി 11 മുതല്‍ രാവിലെ 6 വരെ പുറപ്പെടുന്ന ട്രെയിനുകളിലേതാണ് ഫോണിലൂടെ റദ്ദാക്കാനുള്ള സംവിധാനം റെയില്‍വെ ഒരുക്കുന്നത്.
ടിക്കറ്റ് റദ്ദാക്കുന്നതിന് 139 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ ഒരു പാസ്‌വേഡ് ലഭിക്കും. ഈ പാസ്‌വേഡ് കൗണ്ടറില്‍ചെന്ന് വെളിപ്പെടുത്തിയാല്‍ ടിക്കറ്റിന്റെ തുക മടക്കിക്കിട്ടുകയും ചെയ്യും.
കൗണ്ടറില്‍ നിന്നു ടിക്കറ്റ് എടുത്തവര്‍ക്കാണ് ഫോണിലൂടെ റദ്ദാക്കാനുള്ള അവസരമുള്ളത്. ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വെബ്‌സൈറ്റിലൂടെ തന്നെ ടിക്കറ്റ് റദ്ദാക്കണം.
രാത്രി 11 മുതല്‍ രാവിലെ 6വരെയുള്ളതല്ലാത്ത സമയങ്ങളില്‍ സാധാരണ 4 മണിക്കൂര്‍ കാന്‍സലേഷന്‍ സമയം തുടരുകയും ചെയ്യും.