വ്യാഴാഴ്ച വ്യാപാരം: ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം
സെൻസെക്സ് 51 ഉം നിഫ്റ്റി 12 പോയിന്റും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ആഗോള വിപണയിലെ നേട്ടവും റിസർവ് ബാങ്ക് വായ്പനയം പുറത്തുവിടുന്നതുമാണ് ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചത്.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ആദ്യ മണിക്കൂറുകള്‍ നേട്ടത്തോടെ തുടങ്ങി. ഫാർമ, ബാങ്ക്, ഐടി, എഫ്എംസിജി മേഖലകളിൽ ആണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
സെൻസെക്സ് 51 ഉം നിഫ്റ്റി 12 പോയിന്റും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ആഗോള വിപണയിലെ നേട്ടവും റിസർവ് ബാങ്ക് വായ്പനയം പുറത്തുവിടുന്നതുമാണ് ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചത്.
ബജാജ് ഓട്ടോ, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. ജെഎസ്‍ഡബ്ല്യൂ സ്റ്റീൽ, ഇൻഡസന്റ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വിനിമയനിരക്കിൽ ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 71.65 എന്ന നിരക്കിലാണ്.