ഇന്ത്യയില്‍നിന്ന് ആദ്യമായി 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം നേടി ടിസിഎസ്
- ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സള്‍ട്ടന്‍സി ഔട്ട്സോഴ്സറാണ് ടിസിഎസ്
മുംബൈ: 100 ബില്യണ്‍ ഡോളര്‍ (10,000 കോടി ഡോളര്‍) വിപിണി മൂല്യമുളള ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന പദവി ഇനിമുതല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) സ്വന്തം. ഇതോടെ ടിസിഎസിനെ ഇനിമുതല്‍ 100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുളള കമ്പനികളുടെ ക്ലബിലാവും ലിസ്റ്റ് ചെയ്യുക.
അവസാനം ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ടിസിഎസിന്‍റെ മാര്‍ക്കറ്റ് ക്യാപ് (വിപണി മൂല്യം) 100 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ഇവര്‍ ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ തങ്ങളുടെ പേര് സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്തു. ഇന്ന് ടിസിഎസിന്‍റെ ഓഹരി നാല് ശതമാനം ഉയര്‍ന്നതോടെയാണ് വലിയ നേട്ടം കമ്പനി സ്വന്തമാക്കിയത്.
വിപണി മൂല്യം ഉയര്‍ന്ന് 6,78,002 കോടി രൂപയിലെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സള്‍ട്ടന്‍സി ഓട്ട്സോഴ്സറായ ടിസിഎസിന്‍റെ ഷെയര്‍ ഹോള്‍ഡോഴ്സിന് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ഏഴ് ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാനായി. ടാറ്റ ഗ്രൂപ്പിന്‍റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സള്‍ട്ടന്‍സി ഔട്ട്സോഴ്സറായ ടിസിഎസ് ആസ്ഥാനം മുംബൈയാണ്. നേട്ടത്തോടെ ജീവനക്കാര്‍ക്കുളള വേരിയബിള്‍ പേ 120 ശതമാനം കമ്പനി വര്‍ദ്ധിപ്പിച്ചു.