ഓഹരി വിപണികള്‍ നേരിയ നേട്ടത്തില്‍
മുംബൈ: ഓഹരി വിപണികള്‍ നേരിയ നേട്ടത്തില്‍ സെന്‍സെക്‌സ് 28,300നും നിഫ്റ്റി 8,750ന് അടുത്തമാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സംവാദത്തിന് ട്രെംപിന് മേല്‍ ഹിലാരി മുന്‍തൂക്കം നേടിയെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ആഗോള വിപണികള്‍ നേട്ടത്തിലേക്ക് ഉയര്‍ന്നത്. ടി സി എസ്, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടമുണ്ടാക്കി. 11 പൈസയുടെ നേട്ടത്തോടെ 66 രൂപ 49 പൈസയിലാണ് രൂപ.