ഓഹരി വിപണികളില്‍ വന്‍ നഷ്ടം
മുംബൈ: ഓഹരി വിപണികളില്‍ വന്‍ നഷ്ടം. സെന്‍സെക്‌സ് 150 പോയന്റും നിഫ്റ്റി 50 പോയന്റും ഇടിഞ്ഞു. വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണികളെ നഷ്ടത്തിലാക്കുന്നത്. ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്.
ട്രെംപ് കെയര്‍ ബില്ലിന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതാണ് രാജ്യാന്തര വിപണിയിലെ നഷ്ടത്തിന് അടിസ്ഥാനം. എണ്ണ, വാതക, എഫ്എംസിജി സെക്ടറുകളാണ് നഷ്ടത്തില്‍ മുന്നില്‍. ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, റിലയന്‍സ് എന്നിവ ഇന്ന് കാര്യമായ നഷ്ടം നേരിട്ടു.
അതേസമയം എച്ച്യുഎല്‍, എസ്ബിഐ, ഇന്‍ഫോസിന് എന്നിവ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 17 മാസത്തെ ഉയരത്തിലാണ്. 31 പൈസയുടെ നേട്ടത്തോടെ 65 രൂപ 10 പൈസയിലാണ് രൂപ.