ഓഹരി വിപണികള്‍ മികച്ച നേട്ടത്തില്‍
ദില്ലി: ഓഹരി വിപണികള്‍ മികച്ച നേട്ടത്തില്‍. ആഗോള വിപണിയില്‍ നിന്നുള്ള നേട്ടത്തിനൊപ്പം ആഭ്യന്തര നിക്ഷേപരും ആവേശത്തിലായതാണ് കുതിപ്പിന് ആധാരം. വിദേശ നിക്ഷേപ തോത് കൂടിയതിനൊപ്പം മറ്റന്നാള്‍ നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും വിപണി പങ്കുവയ്ക്കുന്നുണ്ട്.
ലൂപ്പിന്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഡോ.റെഡ്ഡീസ് ലാബ്‌സ്, കോള്‍ ഇന്ത്യ, ടിസിഎസ് എന്നിവ നഷ്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ് 12 പൈസയുടെ നേട്ടത്തോടെ 67 രൂപ 19 പൈസയിലാണ് രൂപ.