ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ക്കഥയാവുന്നു
പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിൽ ഒരു രൂപ എണ്ണ കമ്പനികൾ വഹിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ എണ്ണ കമ്പനികളുടെ ഓഹരികളിൽ ഇന്നലെയുണ്ടായ ഇടിവ് ഇന്നും തുടരുകയാണ്.
മുംബൈ: ഓഹരി വിപണയിലെ ഇടിവ് ഇന്നും തുടരുന്നു. മുബൈ ഓഹരി സൂചികയായ സെൻസെക്സ് 289 പോയിന്‍റ് ഇടിഞ്ഞ് 34, 879 പോയിന്‍റിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 125 പോയന്‍റ് ഇടിഞ്ഞ് 10,473 ലാണ് വ്യാപാരം നടത്തുന്നത്.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 73.56 എന്ന നിലയിലാണിപ്പോള്‍. പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിൽ ഒരു രൂപ എണ്ണ കമ്പനികൾ വഹിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ എണ്ണ കമ്പനികളുടെ ഓഹരികളിൽ ഇന്നലെയുണ്ടായ ഇടിവ് ഇന്നും തുടരുകയാണ്.
ടൈറ്റാൻ കമ്പനി, ഇൻഡസ് ലാൻഡ് ബാങ്ക്, ഇന്ത്യ ബുൾസ് എന്നീ കമ്പനികളുടെ ഓഹരികൾ താരതമ്യേന മികച്ച പ്രകടനം നടത്തുന്നുണ്ട്.