ഓഹരി വിപണിയില്‍ നഷ്‌ടം
കൊച്ചി: ഓഹരി വിപണികള്‍ നഷ്ടത്തില്‍. നിഫ്റ്റി 8,700ന് താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നത്. അമേരിക്കന്‍ തൊഴില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കുന്നതിനാലാണ് വിപണികളിലെ കരുതലോടെയുള്ള വ്യാപാരം. എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടി സി എസ് എന്നിവരാണ് ഇന്ന് നഷ്ടമുണ്ടാക്കുന്നവരില്‍ പ്രമുഖര്‍. ടാറ്റ സ്റ്റീലാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ തൊട്ടുപുറകിലുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 10 പൈസയുടെ നഷ്ടത്തോടെ 66 രൂപ 79 പൈസയിലാണ് രൂപ.