സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 114 പോയിന്റ് നഷ്ടത്തില്‍
മുംബൈ: നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒന്നരമാസം പിന്നിടുമ്പോള്‍ ഓഹരി സൂചികകള്‍ രണ്ടാഴ്ചയിലെ ക്ലോസിങ് നിലവാരത്തിന് താഴെയെത്തി. സെന്‍സെക്‌സ് 114.86 പോയന്റ് നഷ്ടത്തില്‍ 26374.70ലും നിഫ്റ്റി 35.10 പോയന്റ് താഴ്ന്ന് 8104.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1565 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1095 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു..
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, സിപ്ല, ടിസിഎസ്, ഐടിസി, ലുപിന്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, വേദാന്ത, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.