ഇന്ത്യന്‍ ഓഹരി വിപണിയില്‍ പതിഞ്ഞ തുടക്കം

Sensex

ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയിലും പതിഞ്ഞ തുടക്കം. നേരിയ നേട്ടത്തോടെയാണ് വിപണി വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് താഴോട്ടുപോയി. ബാങ്ക് ഓഹരികലെല്ലാം നഷ്ടത്തിലാണ്. അതേസമയം ഓട്ടോമൊബൈല്‍ സ്റ്റോക്കുകള്‍ നേട്ടമുണ്ടാക്കുന്നുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ രാജിയോടെ യൂറോയ്ക്കുണ്ടായ നഷ്ടമാണ് ആഗോളവിപണിയെ ബാധിച്ചത്. ഗെയ്‍ല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സണ്‍ ഫാര്‍‌മ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ടിസിഎസ്, റിലയന്‍സ്, ഭേല്‍ എന്നീ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ ആഴ്ചയും കനത്ത വില്‍പന സമ്മര്‍ദ്ദം വിപണിയില്‍ പ്രകടമായിരുന്നു. അഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലും നേരിയ വര്‍ദ്ധനവ് ഉണ്ട്.

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ നിലവാരത്തിലും നേരിയ കുറവുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios