ഓഹരി വിപണിയില്‍ നഷ്‍ടം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെൻസെക്സ് 90 പോയന്‍റ് താഴ്ന്ന് 36,071 പോയന്‍റിലെത്തി. നിഫ്റ്റി 21 പോയന്‍റ് താഴ്ന്ന് 11,064ല്‍ എത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എന്നിവയാണ് നേട്ടത്തിൽ വ്യാപാരം തുടങ്ങിയിരിക്കുന്നത്. യെസ് ബാങ്ക്, ടിസിഎസ് എന്നിവയാണ് നഷ്ടത്തിൽ വ്യാപാരം തുടങ്ങിയത്. തുടർച്ചയായ നേട്ടത്തെ തുടർന്ന് നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതോടെയാണ് ഓഹരി വിപണി താഴ്‍ന്നത്.