ഓഹരി വിപണിയില്‍ വന്‍ നേട്ടം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നേട്ടം. സെൻസെക്സ് 178 പോയിന്‍റ് ഉയർന്ന് 35,260 പോയന്‍റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.45 പോയന്റ് നേട്ടത്തില്‍ 10,817.00 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിംഗ് ഓഹരികളാണ് വലിയ നേട്ടം ഉണ്ടാകുന്നത്. മികച്ച മൂന്നാം പാദ ഫലങ്ങളും വിപണിക്ക് ഗുണമായി. 17 ദിവസം കൊണ്ടാണ് സെന്‍സെക്സ് 1000 പോയിന്‍റ് ഉയര്‍ന്നത്. ഈ കാലയളവില്‍ മാത്രം നിക്ഷേപകര്‍ക്ക് 3 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് കണക്ക്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് വിപണിയിടെ ശ്രദ്ധ. ബജറ്റ് വിപണിക്ക് വലിയ നേട്ടം നല്‍കുമെന്ന പ്രതീക്ഷയിലാണ് കുതിപ്പ് തുടരുന്നത്.