ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 28,300നും നിഫ്റ്റി 8,750നും മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികളിലെ നേട്ടത്തിനൊപ്പം വായ്പ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയലെ നേട്ടത്തിന് അടിസ്ഥാനം. എണ്ണ, ഫാര്‍മ, എഫ്എംസിജി സെക്ടറുകള്‍ നേട്ടത്തിലാണ്. അതേസമയം ബാങ്കിംഗ്, ഇന്‍ഫ്ര ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. ഗെയില്‍, ഒന്‍ജിസി, സിപ്ല എന്നീ കമ്പനികളാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. കോള്‍ ഇന്ത്യ, ലാര്‍സന്‍, ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇന്നും നേട്ടത്തിലാണ്. 66 രൂപ 56 പൈസയിലാണ് നിലവില്‍ രൂപ.