ഓഹരി വിപണിയിൽ അപൂർവ നേട്ടം
ഓഹരി വിപണിയിൽ അപൂർവ നേട്ടം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി പതിനായിരം കടന്നു. 10,009ൽ എത്തിയ നിഫ്റ്റി പിന്നീട് നേരിയ തോതിൽ താഴേയ്‍ക്കു പോയി. വ്യാപാരം ആരംഭിച്ച ഉടൻ 32,315ൽ എത്തിയ സെൻസെക്സും റെക്കോര്‍ഡ് നേട്ടത്തിലാണ്. രാജ്യാന്തര നിക്ഷേപത്തിനൊപ്പം ആഭ്യന്തര നിക്ഷേപവും വർദ്ധിച്ചതാണ് വിപണിയിലെ നേട്ടത്തിന് അടിസ്ഥാനം. രാജ്യത്തെ സാന്പത്തിക വളർച്ച ഇടിയില്ലെന്ന അന്താരാഷ്‍ട്ര നാണയ നിധിയുടെ റിപ്പോർട്ടും വിപണിയെ സ്വാധീനിച്ചു. പ്രമുഖ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർ കോർപ്പ്, ടാറ്റ സ്റ്റീൽ എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ടാറ്റ മോട്ടോഴ്സ്, ലാർസൻ, ലൂപ്പിൻ എന്നിവവയാണ് നഷ്ടപ്പട്ടിയിൽ മുന്നിൽ. ഡോളറുമായുള്ള വിനിമയത്തിൽ രണ്ട് പൈസ നഷ്ടത്തോടെ 64 രൂപ 36 പൈസയിലാണ് രൂപയുടെ വിനിമയം.