ഓഹരി വിപണിയില്‍ കനത്ത നഷ്‍ടം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്‍ടം. സെന്‍സെക്സ് 363.79 പോയന്റ് നഷ്‍ടത്തില്‍ 31710.99 എന്ന നിലയിലും നിഫ്റ്റി 86.95 പോയന്റിന്റെ നഷ്‍ടത്തില്‍ 9829 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1677 ഓഹരികള്‍ നഷ്‍ടത്തിലായിരുന്നു. ഐടിസി റിലയന്‍സ് ഗെയില്‍ എന്നീ ഓഹരികള്‍ നഷ്‍ടത്തിലായിരുന്നു. ഏഷ്യന്‍ പെയിന്റ്സ്, ഭേല്‍, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.