ഓഹരി വിപണികൾ സർവകാല റെക്കോര്‍ഡിൽ
ഓഹരി വിപണികൾ സർവകാല റെക്കോര്‍ഡിൽ. സെൻസെക്സ് ചരിത്രത്തിലാദ്യമായി 30,180 കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,380ലും എത്തി. കാലവർഷം സാധരണപോല ലഭിക്കുമെന്ന കാലവസ്ഥ വകുപ്പിന്‍റെ പ്രവചനമാണ് വിപണിയെ തുണച്ചത്. സെൻസെക്സ് 250 പോയന്‍റിന്‍റെ നേട്ടം കൈവരിച്ചു. നിഫ്റ്റി 70 പോയന്‍റ് ഉയർന്നു. അതേസമയം ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നേട്ടം കൈവരിക്കാനായില്ല.