ഓഹരി വിപണികളിൽ നേട്ടം, രൂപയും നേട്ടത്തില്‍
ഓഹരി വിപണികളിൽ നേട്ടം. സെൻസെക്സ് 30,000ത്തിന് അടുത്താണ് വ്യാപാരം. നിഫ്റ്റി 50 പോയന്‍റോളം ഉയർന്നു. ആഗോള വിപണികളിലെ നേട്ടത്തിനൊപ്പം ആഭ്യന്തര നിക്ഷേപകരും ഓഹരികളിൽ താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയിൽ നിഴലിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മക്രോൺ വിജയിച്ചതാണ് രാജ്യാന്തര വിപണിയിലെ കുതിപ്പിന് അടിസ്ഥാനം.
ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അദാനി പോർട്സ്, എച്ച്‍യുഎൽ, ഐടിസി എന്നിവയാണ് നഷ്ടപ്പട്ടികയിലുള്ളത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്. 16 പൈസയുടെ നേട്ടത്തോടെ 64 രൂപ 21 പൈസയിലാണ് രൂപ. ഡോളറിനെതിരെ യൂറോ നിലമെച്ചപ്പെടുത്തിയതാണ് രൂപയെ തുണച്ചത്.