എസ്ബിടി - എസ്ബിഐ ലയനത്തിനെതിരെ ഹര്‍ജി
കൊച്ചി: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് എസ്ബിടി ഫോറത്തിന്റെ പേരില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അടക്കം പതിനൊന്നു പേരാണു ഹര്‍ജിക്കാര്‍.
പരാതി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് കേന്ദ്രസര്‍ക്കാരനും റിസര്‍വ് ബാങ്കിനും എസ്ബിഐക്കും നോട്ടിസ് അയക്കാനും നിര്‍ദേശിച്ചു. ലയനനീക്കം തടയണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ ബാങ്കായ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതു നിലവിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.