രൂപയുടെ മൂല്യം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തില്‍
മുംബൈ: രൂപയുടെ മൂല്യം രണ്ട് മാസത്തെ താഴ്ന്ന നിലവാരമായ 64.34ലെത്തി. വെള്ളിയാഴ്ച രണ്ടുമണിക്ക് വ്യാപാരം നടക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 0.14 ശതമാനമാണ് നഷ്ടമുണ്ടായത്. വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കായ 64.26ല്‍നിന്ന് 64.34 ആയി ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇതിനുമുമ്പ് 2017 ഡിസംബര്‍ 18നാണ് 64.43 നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുന്ന അഭ്യൂഹത്തെതുടര്‍ന്ന് ആഗോള വ്യാപകമായി വിപണികളെല്ലാം ഇടിഞ്ഞതാണ് രൂപയ്ക്കും തിരിച്ചടിയായത്. യുഎസ് ബോണ്ട് ആദായം 2.9 ശതമാനമായി ഉയര്‍ന്നതോടെ ഇടപാടുകാര്‍ മുന്‍കരുതലെടുത്തതാണ് വിപണിയില്‍ പ്രതിഫലിച്ചത്.