രൂപയുടെ മൂല്യം വീണ്ടും താഴേക്ക്: ഡോളറിനെതിരെ 70 ന് മുകളില്‍

വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് കൂടിയതും, മറ്റ് നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. 

Rupee Drops By 22 Paise Against Dollar

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവ് നേരിട്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം. 

വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് കൂടിയതും, മറ്റ് നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. എന്നാല്‍, ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് രൂപയുടെ മൂല്യത്തെ അധികം താഴേക്ക് പോകാതെ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 54.35 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

ബുധനാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 75 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. 70.18 എന്ന നിലയിലായിരുന്നു ബുധനാഴ്ച്ച രൂപയുടെ മൂല്യം. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios