എക്സൈസ് ഡ്യൂട്ടി മുതല്‍ ട്രംപ് വരെ; ഇന്ധനവില പിടിച്ചുയര്‍ത്തുന്ന കാരണങ്ങള്‍

എണ്ണവില നിയന്ത്രണങ്ങളില്ലാതെ ഉയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണ നടപടിയെന്ന നിലയ്ക്ക് നികുതികളില്‍ കുറവ് വരുത്താന്‍ ഇതുവരെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല 

resons behind oil price hike in india

പെട്രോള്‍, ഡീസല്‍ വിലകള്‍ രാജ്യത്ത് റിക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്പോള്‍ നിയന്ത്രിക്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ച്ചക്കാരാവുന്നു. പെട്രോളിന് തിരുവനന്തപുരത്ത് ആഗസ്റ്റ് 31 ലെ നിരക്ക് ലിറ്ററിന് 82 രൂപയ്ക്കടുത്താണ്, ഡീസലിന് ലിറ്ററിന് 75 രൂപയ്ക്ക് മുകളിലുമാണ്. നിരവധി ആഭ്യന്തര- അന്തര്‍ദേശീയ കാരണങ്ങളാണ് പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് പിന്നിലുളളത്. 

നികുതിയിലെ കളികള്‍

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്‍ന്നതോടെയാണ് രാജ്യത്തും ഇന്ധന വിലയില്‍ നിയന്ത്രണങ്ങളില്ലാതെ കയറ്റം പ്രകടമായതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതികരണം. എന്നാല്‍, എണ്ണവില നിയന്ത്രണങ്ങളില്ലാതെ ഉയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണ നടപടിയെന്ന നിലയ്ക്ക് നികുതികളില്‍ കുറവ് വരുത്താന്‍ ഇതുവരെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. 

resons behind oil price hike in india

കേന്ദ്ര സര്‍ക്കാര്‍ ഒരു  ലിറ്റര്‍ പെട്രോളിന് 19.48 രൂപ എക്സൈസ് നികുതിയാണ് ഇടാക്കുന്നത്. ഡീസലിനാകട്ടെ ലിറ്ററിന് 15.33 രൂപയും. കേന്ദ്ര നികുതികൾ ചുമത്തിയ ശേഷമുള്ള തുകയ്ക്കു മേൽ പെട്രോളിന് 17.24%, ഡീസലിന് 11.91% വീതം നികുതിയും കൂടി ചുമത്തിയ ശേഷമാണ് സംസ്ഥാനത്ത് പന്പുകളിലൂടെ പൊതുജനത്തിന് ഇന്ധനം വില്‍ക്കുന്നത്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍

ക്രൂഡിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 71 എന്ന എക്കാലത്തെയും മോശം നില തുടരുന്നത് ക്രൂഡിന്‍റെ ഇറക്കുമതി ഇന്ത്യയ്ക്ക് ചിലവേറിയതാക്കുന്നു. രാജ്യത്ത് ആവശ്യമായി വരുന്ന 70 ശതമാനം അസംസ്കൃത എണ്ണയും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. യുഎസ് - ചൈന വ്യാപാര യുദ്ധമാണ് ഡോളറിനെതിരായി രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച നേരിടാനുളള പ്രധാന കാരണം. 

resons behind oil price hike in india

സൗദിയുടെ നയം

ലോകത്ത് എണ്ണ ഉല്‍പ്പാദനത്തിന് മുന്നില്‍ നില്‍ക്കുന്ന സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായി. എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുമെന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്ന സൗദി ജൂലൈയില്‍ അത് പ്രാബല്യത്തില്‍ വരുത്തി. ജൂലൈ മുതല്‍ ദിവസവും ശരാശരി 2,00,000 ബാരലിലേക്കാണ് സൗദി ക്രൂഡിന്‍റെ ഉല്‍പ്പാദനം വെട്ടിക്കുറച്ചത്.

ഇറാന്‍ മുതല്‍ വെനസ്വല വരെ യുഎസിന്‍റെ ഉപരോധ ആക്രമണങ്ങള്‍

രാജ്യന്തര തലത്തില്‍ ക്രൂഡിന്‍റെ ലഭ്യത കുറയാനും വില ഉയരാനും ഇടയാക്കുന്ന മറ്റൊരു പ്രധാന കാരണം യുഎസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉപരോധങ്ങളാണ്. ഇറാന്‍, വെനസ്വല തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളില്‍ യുഎസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉപരോധം എണ്ണവില റോക്കറ്റ് പോലെ ഉയരാന്‍ ഇടയാക്കി. ടെഹ്റാന്‍ ആണവ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയത് മുതല്‍ ഇറാന്‍റെ മുകളില്‍ യുഎസ്സിന്‍റെ ഉപരോധം തുടരുകയാണ്. 

resons behind oil price hike in india

ഇറാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ക്രൂഡ് വില്‍പ്പന തടയുകയാണ് യുഎസ്സിന്‍റെ ശ്രമം. ഇതിനായി ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്ക് മുകളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദവും ശക്തമാണ്. ഇറാനില്‍ നിന്ന് ക്രൂഡ് വാങ്ങുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യം. 

എണ്ണ ഉല്‍പ്പാദനത്തില്‍ മുന്നിലുളള ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വലയ്ക്ക് മുകളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ക്രൂഡിന്‍റെ ലഭ്യതയില്‍ വലിയ കുറവാണ് അന്താരാഷ്ട്ര വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. യുഎസ് തങ്ങളുടെ സൗഹൃദ രാജ്യങ്ങളോട് വെനസ്വലയില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.   

 

Latest Videos
Follow Us:
Download App:
  • android
  • ios