തിങ്കളാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുന്നു
1181 ഓഹരികൾ നേട്ടത്തിലാണ്. 788 ഓഹരികൾ നഷ്ടത്തിലാണ്. 120 ഓഹരികളിൽ മാറ്റമുണ്ടായിട്ടില്ല. യുപിഎല്‍, ഡോ. റെഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടത്തിലായ ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.
മുംബൈ: അവധി ദിനത്തിന് ശേഷം വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 160 പോയിന്‍റ് ഉയര്‍ന്ന് 36,033 ലാണ് വ്യാപാരം മുന്നേറുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയിന്‍റ് ഉയര്‍ന്ന് 10,830 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
1181 ഓഹരികൾ നേട്ടത്തിലാണ്. 788 ഓഹരികൾ നഷ്ടത്തിലാണ്. 120 ഓഹരികളിൽ മാറ്റമുണ്ടായിട്ടില്ല. യുപിഎല്‍, ഡോ. റെഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടത്തിലായ ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. അദാനി പോര്‍ട്ട്സ്, ഭാരതി ഇന്‍ഫ്രാടെല്‍, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ.