യെസ് ബാങ്ക് പ്രതിസന്ധി രൂക്ഷമാകുന്നു, ഓഹരിവില കൂപ്പുകുത്തി, ആശങ്കയോടെ നിക്ഷേപകര്‍

വെള്ളിയാഴ്ച  ബിഎസ്ഇ -യിൽ നടന്ന 'ഇൻട്രാ ഡേ ട്രേഡിങി'ൽ യെസ് ബാങ്കിന്റെ ഓഹരികളുടെ വില 85 ശതമാനം ഇടിഞ്ഞ് 5.55 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 

yes bank crisis worsens, share prices hit 52 week low

ന്യൂ ഡൽഹി: ബിഎസ്ഇ -യിൽ വെള്ളിയാഴ്ച  നടന്ന 'ഇൻട്രാ ഡേ ട്രേഡിങി'ൽ യെസ് ബാങ്കിന്റെ ഓഹരികളുടെ വില 85 ശതമാനം ഇടിഞ്ഞ് 5.55 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. സാമ്പത്തികനിലയിലെ കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇന്നലെ റിസർവ് ബാങ്ക്, ഈ സ്വകാര്യമേഖലാ ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ അടുത്ത 30 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് ഈ സംഭവവികാസം. ഇന്നലെ ബാങ്കിൽ നിന്ന് പരമാവധി പിൻവലിക്കാവുന്ന സംഖ്യ 50,000 ആയി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. 

ബിഎസ്ഇ -യിൽ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരിവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. എൻഎസ്ഇ-യിൽ അത്  84.65 ശതമാനം കുറഞ്ഞ് 5.65 ആയി. ബിഎസ്ഇ -യിൽ ഇതുവരെ യെസ് ബാങ്കിന്റെ 3.57 കോടി ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ എൻഎസ്ഇ-യിൽ കൈമാറ്റം ചെയ്യപ്പെട്ടത് 40.21 കോടിയോളം ഷെയറുകളാണ്. 

യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ രക്ഷാ പദ്ധതികൾ ആലോചിക്കുന്നുണ്ട് എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം നിക്ഷേപകരുടെ പണം സുരക്ഷിതമാണ് എന്നും ബാങ്കിന്റെ പുനസ്സംഘടനയ്ക്കുള്ള വഴികൾ ആലോചിക്കുന്നുണ്ടെന്നും ബാങ്കിന്റെ ചീഫ് എക്കോണമിക് അഡ്‌വൈസർ ആയ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. 

"No Yes bank" എന്ന ഒരു ട്വീറ്റിലൂടെയാണ് രാജ്യത്തെ സാമ്പത്തികാവസ്ഥ തകർക്കുന്ന നരേന്ദ്രമോദിയുടെ നയങ്ങളെ രാഹുൽ ഗാന്ധി വിമർശിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios