ഓണം ഓഫർ പ്രഖ്യാപിച്ച് എംഐ; സ്മാർട്ട് ടിവിക്ക് 40 % വരെ വിലക്കുറവ്, മൊബൈലിനും ഓഫറുകൾ, ഒപ്പം 'ദുബായ് ട്രിപ്പും'

മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട്‌ കപ്പിള്‍സിന്‌ ദുബായ്‌ ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക്‌ റെഡ്മി 40 ഇഞ്ച്‌ സ്‌മാര്‍ട്ട്‌ ടിവി എന്നിവയും സമ്മാനമായി നല്‍കുന്നു

xiaomi mi onam offer

കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്‌, മൊബൈല്‍ ബ്രാന്‍ഡായ എം ഐ ഈ ഓണക്കാലത്ത്‌ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എം ഐ ഓണവിസ്മിയം ഓഫറിന്‍റെ ഭാഗമായി സ്മാര്‍ട്ട്‌ ടി വികള്‍ക്ക്‌ 1 വർഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക്‌ ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.

മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട്‌ കപ്പിള്‍സിന്‌ ദുബായ്‌ ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക്‌ റെഡ്മി 40 ഇഞ്ച്‌ സ്‌മാര്‍ട്ട്‌ ടിവി എന്നിവയും സമ്മാനമായി നല്‍കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക്‌ ഉറപ്പായ സമ്മാനവും നല്‍കുന്നു. അത്‌ കൂടാതെ എല്ലാ റെഡ്മി, എം ഐ ലാപ്ടോപ്പുകള്‍ക്ക്‌ ഒരുവര്‍ഷം അധിക വാറണ്ടിയും ലാപ്ടോപ്‌ ബാക്ക്‌പാക്കും ലഭിക്കുന്നതാണ്‌.

ഈ ഓഫറുകള്‍ സെപ്റ്റംബര്‍ ഒന്നാം തിയതി മുതല്‍ പത്താം തീയതി വരെ കേരളത്തില്‍ ഉടനീളം ഉള്ള എല്ലാ എം ഐ റീട്ടെയ്‌ൽ സ്റ്റോറുകളിലും ലഭ്യമാണ്‌. കൊച്ചി എം ജി റോഡിലെ സെന്‍റർ സ്ക്വയറിൽ നടന്ന ചടങ്ങില്‍ അഭിലാഷ് ദേവരാജന്‍ സോണല്‍ ബിസിനസ്സ് മാനേജര്‍, പ്രിജോ പീറ്റര്‍ സ്റ്റേറ്റ് ഹെഡ്, ദീപഞ്ചന്‍ പോള്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റിങ് ഹെഡ് എന്നിവര്‍ ചേര്‍ന്നാണ് ഓണ വിസ്മിയം 2022 ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഓണത്തോടനുബന്ധിച്ച് എം ഐയുടെ ഓണവിസ്മിയം തീം സോങ്ങും ചടങ്ങില്‍ പുറത്തുവിട്ടു.

വാര്‍ഷിക ഓഫര്‍; ഷവോമി ഫോണുകള്‍ക്കും ലാപ്ടോപ്പിനും എല്ലാം വന്‍ വിലക്കുറവ്

അതേസമയം കഴിഞ്ഞ മാസം ഇന്ത്യയിലെ എട്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി തങ്ങളുടെ ഫോണുകള്‍ക്കും മറ്റും  വൻ കിഴിവ് വാഗ്ദാനം ചെയ്ത് ഷവോമി ഇന്ത്യ (Xiaomi) രംഗത്തെത്തിയിരുന്നു. സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ, ഓഡിയോ, ഓഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഷവോമി 12 പ്രോ 12GB+256GB പതിപ്പ് ഇപ്പോൾ 18,000 രൂപ കിഴിവിലാണ് ലഭിക്കുന്നത്. നിലവില്‍  വിപണിയിൽ ഈ ഫോണിന്‍റെ വില 66,999 രൂപയാണ്. ലാപ്‌ടോപ്പുകളിലും വിലക്കുറവ് ഉണ്ട്. ഇത് പ്രൊഫഷണലുകളെയും വിദ്യാർത്ഥികൾക്കും അനുകൂലമായ ഒരു ഓഫറാണ്.

Latest Videos
Follow Us:
Download App:
  • android
  • ios