യുഎസ്, യൂറോപ്യൻ വിപണികളിൽ വൻ മുന്നേറ്റം: റെക്കോർഡ് നേട്ടത്തിൽ ഇന്ത്യൻ വിപണികൾ; ക്രൂഡ് നിരക്ക് ഉയർന്നു

ആക്സിസ് ബാങ്ക് (4 ശതമാനം മുന്നേറ്റം) സൂചികയിലെ ഏറ്റവും വലിയ നേട്ടത്തിന് ഉടമയായി. 

US equities optimism influence European markets

ബിഎസ്ഇ സെൻസെക്സ് 446 പോയിൻറ് അഥവാ ഒരു ശതമാനം ഉയർന്ന് 44,523 ലെവലിൽ ക്ലോസ് ചെയ്തു. പകൽ സമയത്ത് സൂചിക 44,601.63 ലെവലിലേക്ക് വരെ കുതിച്ചുയർന്നു. സമാനമായ രീതിയിൽ, എൻഎസ്ഇയുടെ നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി 13,000 മാർക്ക് ലംഘിച്ച് 13,055 എന്ന റെക്കോർഡ് നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു, 129 പോയിൻറ് അഥവാ ഒരു ശതമാനമാണ് നേട്ടം. ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളുടെ ആകെ നേട്ടം ഒരു ശതമാനമാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) എന്നിവയാണ് ഇന്നത്തെ സെൻസെക്സിന്റെ നേട്ടത്തിന് പ്രധാന സംഭാവന നൽകിയത്. ആക്സിസ് ബാങ്ക് (4 ശതമാനം മുന്നേറ്റം) സൂചികയിലെ ഏറ്റവും വലിയ നേട്ടത്തിന് ഉടമയായി. എച്ച്ഡിഎഫ്സി (ഏകദേശം 1.5 ശതമാനം ഇടിവ്) ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരി. 
 
വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 16,739 ലെവലിൽ 0.58 ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 0.89 ശതമാനം ഉയർന്ന് 16,550 പോയിന്റിലെത്തി.

എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക് 713 പോയിന്റ് അഥവാ 2.46 ശതമാനം ഉയർന്ന് 29,737 ലെത്തി.
 
ആഗോള വിപണി സൂചനകൾ

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ജനുവരിയിൽ ചുമതല ഏറ്റെടുക്കാനുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായുളള റിപ്പോർട്ടുകളെ തുടർന്ന് ഓഹരികൾ നേട്ടമുണ്ടാക്കി. കൊവിഡ് -19 വാക്സിൻ പരീക്ഷണങ്ങൾ സംബന്ധിച്ച പുരോഗതി ആഗോള സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന സൂചനകളും ഓഹരി വിപണികളിലെ വികാരം മികച്ചതാക്കി. 

ഏഷ്യൻ, യുഎസ് ഇക്വിറ്റികളിലെ ശുഭാപ്തിവിശ്വാസം യൂറോപ്യൻ വിപണികളിലും ആത്മവിശ്വാസം വർധിക്കാനിടയാക്കി. യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകളും എഫ് ടി എസ് ഇ ഫ്യൂച്ചറുകളും യഥാക്രമം 0.52 ശതമാനവും 0.42 ശതമാനവും ഉയർന്നു.

അടുത്തിടെയുണ്ടായ വലിയ വ്യാപാര മുറ്റങ്ങളെ തുടർന്ന് നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതിനാൽ ചൈനീസ് ഓഹരികൾ അൽപ്പം താഴേക്ക് നീങ്ങി.

കമ്മോഡിറ്റി വിപണിയിൽ, ബ്രെൻറ് ക്രൂഡ് വില മാർച്ചിന് ശേഷമുളള ഏറ്റവും ഉയർന്ന നിലയിലെത്തി. സ്വർണം നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കും എത്തി.

Latest Videos
Follow Us:
Download App:
  • android
  • ios