ഇന്ന് മുതല്‍ ഈ പ്രമുഖ ബാങ്കിന്‍റെ ഓഹരി വാങ്ങാം; അവസാന തീയതി ബുധനാഴ്ച
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്‍പ് ബാങ്കിന് 303.75 കോടി രൂപയുടെ ആങ്കര്‍ നിക്ഷേപകര്‍ക്കായി അലോട്ട് ചെയ്തു.
മുംബൈ: പ്രമുഖ സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഇന്ന് മുതല്‍ ആരംഭിക്കും. ബുധനാഴ്ചയാണ് ഓഹരി വില്‍പ്പന അവസാനിക്കുക. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 750 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ആലോചിക്കുന്നത്.
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്‍പ് ബാങ്കിന് 303.75 കോടി രൂപയുടെ ആങ്കര്‍ നിക്ഷേപകര്‍ക്കായി അലോട്ട് ചെയ്തു. ഓഹരി ഒന്നിന് 37 രൂപ നിരക്കില്‍ 8.21 കോടി ഓഹരികളാണ് അലോട്ട് ചെയ്തത്. സിങ്കപ്പൂര്‍ സര്‍ക്കാര്‍, ഗോള്‍ഡ്മാന്‍ സാക്സ് ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവരാണ് നിക്ഷേപം നടത്തിയത്.