ഒരു ലക്ഷം രൂപ 42 ലക്ഷമായത് ഒറ്റ വർഷം കൊണ്ട്; 'ഗീത'യിൽ പണം വെച്ചവർക്ക് ലോട്ടറിയടിച്ച ആഹ്ലാദം
ദൃഷ്ടാന്തമുള്ള നിക്ഷേപകർക്ക് വലിയ നേട്ടമാണ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗീതാ റിന്യൂവബിൾ എനർജി ഓഹരികളിലുണ്ടായ വിലവർധന സമ്മാനിച്ചിരിക്കുന്നത്
മുംബൈ: ബുദ്ധിപരമായി ചിന്തിക്കാനും ദീർഘവീക്ഷണത്തോടെ ഇടപെടാനും കഴിയുമെങ്കിൽ ആർക്കും വൻ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഇടമാണ് ഓഹരി വിപണി. ഇങ്ങിനെ ദൃഷ്ടാന്തമുള്ള നിക്ഷേപകർക്ക് വലിയ നേട്ടമാണ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗീതാ റിന്യൂവബിൾ എനർജി ഓഹരികളിലുണ്ടായ വിലവർധന സമ്മാനിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം മാത്രം 5.50 രൂപയിൽ നിന്നുയർന്ന് 233.50 രൂപയിലേക്കാണ് ഗീതയുടെ ഓഹരി വില ഉയർന്നത്. 4130 ശതമാനത്തിന്റെ വളർച്ചയാണ് ഈ കാലത്ത് ഓഹരിയിലുണ്ടായത്.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഈ ഓഹരി ഏറ്റവും വലിയ മുന്നേറ്റം നേടിയത്. 88.20 രൂപയായിരുന്നു ഒരു മാസം മുൻപത്തെ വില. ആറ് മാസം മുൻപ് 29.40 രൂപയായിരുന്നു വില. 2020 ഒക്ടോബർ 16 ന് 7.36 രൂപയായിരുന്നു ഈ ഓഹരിയുടെ വില. 2020 ഒക്ടോബർ 13 നാകട്ടെ 5.52 രൂപയായിരുന്നു വില.
ഒരു മാസം മുൻപ് ഈ ഓഹരിയിൽ നിക്ഷേപിച്ചവരുടെ ഇന്നത്തെ ആസ്തി 2.65 ലക്ഷമായി മാറിക്കാണും. ആറ് മാസം മുൻപ് നിക്ഷേപിച്ചവരുടെ പക്കലുള്ള ഓഹരിയുടെ ഇന്നത്തെ മൂല്യം 7.95 ലക്ഷമാണ്. 2020 ഒക്ടോബർ 13 ന് ഒരു ലക്ഷം രൂപയുടെ ഗീത ഓഹരികൾ വാങ്ങിയവർ, അത് അതേപടി സൂക്ഷിച്ചിരുന്നുവെങ്കിൽ ഇന്നത്തെ മൂല്യം 42.30 ലക്ഷമായി മാറിയിട്ടുണ്ടാകും. അതിനാൽ തന്നെ ഏറ്റവും ബുദ്ധിപരമായും ദീർഘവീക്ഷണത്തോടെയും ഓഹരി വിപണിയിലെയും അനുബന്ധ മേഖലകളിലെയും മാറ്റങ്ങൾ വിശകലനം ചെയ്യാനുള്ള ശേഷി നിങ്ങൾക്കുണ്ടെങ്കിൽ നിസംശയം പറയാം ഓഹരികൾ നിങ്ങൾക്ക് നേട്ടം കൊണ്ടുവരും.