Stock Market Today : നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ; സെൻസെക്സും നിഫ്റ്റിയും മുന്നേറി
രാവിലെ സെൻസെക്സ് 301.55 പോയിന്റ് ഉയർന്നു. 0.52 ശതമാനമാണ് നേട്ടം. 58443.60 പോയിന്റിലാണ് ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ആരംഭിച്ചത്
മുംബൈ: തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്ത ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്നും മുന്നേറ്റം. രാവിലെ ആഗോള ഓഹരി വിപണികളുടെ പ്രകടന മികവിന് ആനുപാതികമായി ആഭ്യന്തര സൂചികകളും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
രാവിലെ സെൻസെക്സ് 301.55 പോയിന്റ് ഉയർന്നു. 0.52 ശതമാനമാണ് നേട്ടം. 58443.60 പോയിന്റിലാണ് ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയിന്റുയർന്നു. 0.52 ശതമാനമാണ് മുന്നേറ്റം. 17443.50 പോയിന്റിലാണ് ഇന്ന് ദേശീയ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്.
ഇന്ന് 1547 ഓഹരികളുടെ മൂല്യം ഉയർന്നു. 390 ഓഹരികളുടെ മൂല്യം താഴേക്ക് പോയി. 70 ഓഹരികളുടെ മൂല്യത്തിൽ ഇന്ന് രാവിലെ ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോൾ മാറ്റമുണ്ടായില്ല.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ്, ഗ്രാസിം ഇന്റസ്ട്രീസ്, എച്ച് സി എൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് ഇന്ന് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം പവർ ഗ്രിഡ് കോർപറേഷൻ, ഡോ റെഡ്ഡീസ് ലാബ്, ശ്രീ സിമന്റ്സ്, ഐഷർ മോട്ടോർസ്, ടാറ്റ മോട്ടോർസ് തുടങ്ങിയ ഓഹരികളാണ് ഇന്ന് ദേശീയ ഓഹരി സൂചികയിൽ കൂടുതൽ തിരിച്ചടി നേരിട്ടത്.
- Burger King India
- Cipla
- Emami
- NCL Industries
- Punjab & Sind Bank
- Redington India
- Repco Home Finance
- Shree Pushkar Chemicals & Fertilisers
- Torrent Power
- Vedant Fashions
- Wheels India
- bse stock market
- bse/nse share price
- coronavirus
- covid
- february16
- indian stock market
- market live
- market today
- nifty share price
- nse stock market
- sensex share market
- sensex share price
- share market
- share market live
- share market news
- share market today
- stock market
- stock market india
- stock market live
- stock market news
- stock market news today
- stock market sensex
- stock market stock
- stock market today
- world stock market