Stock Market Live : ഇന്ത്യൻ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ, നിക്ഷേപകർക്ക് പ്രതീക്ഷ

Stock Market Live : നിഫ്റ്റി 68 പോയിന്റ് ഉയർന്നു. 16698.50 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക 0.41 ശതമാനം നേട്ടത്തിൽ വ്യാപാരം ആരംഭിച്ചത്. 1594 ഓഹരികൾ ഇന്നും മുന്നേറി. 513 ഓഹരികളുടെ മൂല്യം ഇടിഞ്ഞപ്പോൾ 111 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

Stock Market Live updates 14 march 2022

ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേരിയ നേട്ടത്തോടെ. രാവിലെ 9.16ന് സെൻസെക്സ് 285.10 പോയിന്റ് ഉയർന്നു. 0.51 ശതമാനമായിരുന്നു മുന്നേറ്റം. 55835.40 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം (Stock Market Live) ആരംഭിച്ചത്.

നിഫ്റ്റി 68 പോയിന്റ് ഉയർന്നു. 16698.50 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക 0.41 ശതമാനം നേട്ടത്തിൽ വ്യാപാരം ആരംഭിച്ചത്. 1594 ഓഹരികൾ ഇന്നും മുന്നേറി. 513 ഓഹരികളുടെ മൂല്യം ഇടിഞ്ഞപ്പോൾ 111 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയ പട്ടികയിലാണ്. ബിപിസിഎൽ, ടാറ്റാ മോട്ടോഴ്സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹീറോ മോട്ടോകോർപ്, ഒഎൻജിസി തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് ഇടിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios