Stock Market Live : ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് പ്രതീക്ഷയോടെ തുടക്കം: സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ
നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി
മുംബൈ: ആഗോള തലത്തിൽ നിക്ഷേപകരുടെ സമ്മിശ്രമായ പ്രതികരണങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ച നേട്ടത്തോടെ തുടക്കം. ഫിനാൻഷ്യൽ, ഓയിൽ ആന്റ് ഗ്യാസ്, ഐടി, ഓട്ടോ, മെറ്റൽ ഓഹരികൾ മുന്നേറിയതാണ് തുടർച്ചയായ തിരിച്ചടികളിൽ നിന്ന് ആശ്വാസം തേടിയുള്ള മുന്നേറ്റത്തിലേക്ക് ഓഹരി വിപണിയെ എത്തിച്ചത്.
നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി. സെൻസെക്സും നിഫ്റ്റിയും 1.2 ശതമാനത്തോളം ഉയർന്നാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 678 പോയിന്റ് ഉയർന്ന് 57954.9 പോയിന്റിലാണ് മുന്നേറിയത്. നിഫ്റ്റിയാകട്ടെ 212.1 പോയിന്റ് നേട്ടത്തിൽ 17322.3 ൽ എത്തി.