596 കമ്പനികളുടെ പാദ റിപ്പോർട്ടുകൾ ഇന്ന് പുറത്തുവരും: ഇന്ത്യൻ വിപണികൾ 'പോസ്റ്റീവായി' തുടങ്ങി
നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഉയർന്ന് നേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി.
മുംബൈ: ഏഷ്യൻ സൂചികകളിലെ പ്രവണതകൾ മികച്ചതായതിനെ തുടർന്ന് ഇന്ത്യൻ വിപണികൾ ചൊവ്വാഴ്ച അര ശതമാനത്തിലധികം ഉയർന്നു.
ബിഎസ്‌ഇ സെൻസെക്സ് 170 പോയിൻറ് ഉയർന്ന് 35,100 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 10,400 മാർക്കിലേക്ക് കയറി. വ്യക്തിഗത ഓഹരികളിൽ, മാർച്ച് പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ടാറ്റാ സ്റ്റീലിന്റെ ഓഹരികൾ നാല് ശതമാനത്തിലധികം ഉയർന്നു. കൂടാതെ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് (എല്ലാം ഒരു ശതമാനം നേട്ടം) എന്നിവയാണ് മറ്റ് മികച്ച മുന്നേറ്റങ്ങൾ.
നിഫ്റ്റി മേഖലാ സൂചികകൾക്കിടയിലും മുന്നേറ്റത്തിന്റെ സൂചനകളുണ്ട്. നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഉയർന്ന് നേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി.
വോഡഫോൺ ഐഡിയ, ഒഎൻജിസി, സെയിൽ എന്നിവയുൾപ്പെടെ 596 കമ്പനികൾ മാർച്ച് പാദ വരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വിപണി വ്യാപാരത്തിൽ ഈ പാദ റിപ്പോർട്ടുകൾ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.