ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വ്യാപാര നഷ്ടം, ബിഎസ്ഇ സെൻസെക്സ് 1,150 പോയിന്റ് ഇടിഞ്ഞു

വിശാലമായ വിപണികളിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 1.3 ശതമാനവും ഇടിഞ്ഞു.

stock market decline 05 April 2021

മുംബൈ: രാജ്യത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് -19 കേസുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടമാർജിനിലേക്ക് നീങ്ങി. ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു (1.03 ലക്ഷം കേസുകളാണ് രേഖപ്പെടുത്തിയത്). 
 
തലക്കെട്ട് സൂചികകളിൽ ബിഎസ്ഇ സെൻസെക്സ് 1,150 പോയിന്റ് അഥവാ 2.3 ശതമാനം ഇടിഞ്ഞ് 48,870 ലെത്തി. നിഫ്റ്റി 50 സൂചിക 14,550 മാർക്കിന് താഴേക്ക് വീണു. ഇൻഡസ് ഇൻഡ് ബാങ്ക് അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. ബജാജ് ഫിനാൻസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (രണ്ടും നാല് ശതമാനം വീതം താഴേക്ക് എത്തി). 

നിഫ്റ്റി ഐടി ഒഴികെയുള്ള എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 0.7 ശതമാനത്തിലധികം ഉയർന്നു.

വിശാലമായ വിപണികളിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 1.3 ശതമാനവും ഇടിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios