എണ്ണ വില വീണ്ടും കുതിക്കുന്നു: ചാഞ്ചാട്ടങ്ങളുടെ പകൽ സമ്മാനിച്ച് യുഎസ് സെനറ്റ്; ചൈനീസ് ഓഹരികളിൽ വൻ ഇടിവ്
ചൈനീസ് ഓഹരികൾ ഏഴ് മാസത്തിനുള്ളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. 3.5 ശതമാനമാണ് ഇടിവ്.
ബ്രെൻറ് ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്, പകൽ ക്രൂഡ് നിരക്ക് 70 ഡോളർ മാർക്ക് മറികടന്ന് മുന്നേറി. ഇതിനൊപ്പം ആഗോള സൂചകങ്ങൾ കൂടി ദുർബലമായതോടെ തിങ്കളാഴ്ച പകൽ വിപണികൾ അസ്വസ്ഥമായി. വിപണി വ്യാപാരം പല സമയത്തും നിക്ഷേപകരെ ആശങ്കയിലാക്കി.
ബിഎസ്ഇ സെൻസെക്സ് 50,441 ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. 36 പോയിന്റ് അല്ലെങ്കിൽ 0.07 ശതമാനമാണ് നേട്ടം. സൂചിക ഇൻട്രാ ഡേയിൽ യഥാക്രമം 50,986, 50,318 എന്നിങ്ങനെ ഉയർന്നതും താഴ്ന്നതുമായി രേഖകളിലേക്ക് എത്തി. ഇൻഫോസിസ്, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഇന്നത്തെ സൂചികയുടെ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ചത്.
കൃത്യമായി പറഞ്ഞാൽ, എൽ ആന്റ് ടി, ONGC, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, എൻടിപിസി, എസ്ബിഐ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, സെൻസെക്സിൽ 1.5 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയിലായിരുന്നു ഈ ഓഹരികളുടെ നേട്ടം. ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രടെക് സിമൻറ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, HUL തുടങ്ങിയ ഓഹരികൾ 2.3 ശതമാനം വരെ താഴേക്ക് എത്തി.
എൻഎസ്ഇ നിഫ്റ്റി 50 സൂചിക 14,956 ലെവലിൽ 25 പോയിൻറ് അഥവാ 0.12 ശതമാനം ഉയർന്നു. 27 ഓഹരികൾ നേട്ടത്തിലും, സൂചികയിലെ 23 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. വിശാലമായ വിപണിയിൽ, ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവും ഉയർന്നു.
നിഫ്റ്റി പിഎസ്‍യു ബാങ്ക്, മെറ്റൽ, ഐടി സൂചികകൾ എൻഎസ്ഇയിൽ 1.5 ശതമാനം വരെ ഉയർന്നതോടെ മേഖലാ സൂചികകൾക്കിടയിലുള്ള പ്രവണതകൾ നിശബ്ദമായി. അതേസമയം, നിഫ്റ്റി റിയൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകൾ ഒരു ശതമാനം വരെ കുറഞ്ഞു.
ആഗോള വിപണി സൂചനകൾ
യുഎസ് സെനറ്റ് 1.9 ട്രില്യൺ ഡോളർ ഉത്തേജക ബിൽ പാസാക്കിയതിന് പിന്നാലെ ആഗോള ഓഹരികൾ തിങ്കളാഴ്ച ഇടിഞ്ഞു. ട്രഷറികളിലും ടെക് സ്റ്റോക്കുകളിലും ഉയർന്ന മൂല്യനിർണ്ണയത്തോടെ പുതിയ സമ്മർദ്ദം സൃഷ്ടിക്ക് കാരണമായി, ഇത് പണപ്പെരുപ്പ നിരക്ക് വർധിപ്പിച്ചു.
എംഎസ്‍സിഐ ലോക ഇക്വിറ്റി സൂചിക 0.1 ശതമാനം ഇടിഞ്ഞു, യൂറോപ്യൻ ചാക്രിക, ട്രാവൽ സ്റ്റോക്കുകളിലെ നേട്ടം ഏഷ്യയിലെ നഷ്ടം നികത്തി. ചൈനീസ് ഓഹരികൾ ഏഴ് മാസത്തിനുള്ളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. 3.5 ശതമാനമാണ് ഇടിവ്.
യൂറോപ്യൻ വ്യാപാരത്തിൽ നാസ്ഡാക്ക് ഫ്യൂച്ചറുകൾ രണ്ട് ശതമാനം ഇടിഞ്ഞു, എസ് ആന്റ് പി 500 ഫ്യൂച്ചറുകൾ ഒരു ശതമാനം ഇടിഞ്ഞു, നിക്ഷേപകർ ധന പാക്കേജിന്റെ നേട്ടങ്ങൾ മറികടന്നു.