സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

2018 ല്‍ 36.5 ശതമാനമായിരുന്നു ഇന്ത്യന്‍ നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം. ഇപ്പോഴിത് 61.8 ശതമാനമായി വളര്‍ന്നു.
 

smart phone owing school students increase

രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളായ സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. അവസാന രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായത. 36 ശതമാനം മാത്രമായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോള്‍ 61 ശതമാനമായി ഉയര്‍ന്നെന്നാണ് കണക്ക്. 2020-21 വര്‍ഷത്തെ സാമ്പത്തിക സര്‍വേയിലാണ് ഈ വിവരമുള്ളത്.

വിദൂര വിദ്യാഭ്യാസവും വീടുകളില്‍ ഇരുന്നുള്ള തൊഴിലുകളുടെയും എണ്ണം വര്‍ധിച്ചതോടെ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ രേഖകളില്‍ പറയുന്നു.

2018 ല്‍ 36.5 ശതമാനമായിരുന്നു ഇന്ത്യന്‍ നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം. ഇപ്പോഴിത് 61.8 ശതമാനമായി വളര്‍ന്നു. 2020 മാര്‍ച്ചില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ കൊവിഡ് ഭീതി മൂലം അടച്ചതും വീടുകളില്‍ ഇരുന്നുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിച്ചതുമാണ് ഇത്തരമൊരു മാറ്റത്തിലേക്ക് നയിച്ചത്.
 

Latest Videos
Follow Us:
Download App:
  • android
  • ios