Share Market Today: നിക്ഷേപകർ സന്തോഷത്തിൽ; സെൻസെക്സ് 60000 കടന്നു

സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു. വിപണിയിൽ ഇന്ന് നിക്ഷേപകർക്ക് സന്തോഷം. നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെയെന്ന് അറിയാം. 
 

Share Market Today 31 10 2022

മുംബൈ: ആഗോള വിപണി ശക്തമായതോടെ ആഭ്യന്തര വിപണിയും മുന്നേറ്റം നടത്തി. തുടർച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരികൾ നേട്ടം നിലനിർത്തി. ബിഎസ്ഇ സെൻസെക്‌സ് 787 പോയിന്റ് അഥവാ 1.3 ശതമാനം ഉയർന്ന് 60,747 ൽ എത്തി. നിഫ്റ്റി225 പോയിന്റ് അല്ലെങ്കിൽ 1.26 ശതമാനം ഉയർന്ന് 18,011 ൽ വ്യാപാരം അവസാനിപ്പിച്ചു. 

വിപണിയിൽ ഇന്ന് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 1.24 ശതമാനവും 0.45 ശതമാനവും ഉയർന്നു. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. ഫിനാൻഷ്യൽ സർവീസസ്, ഐടി, ഫാർമ, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾ സൂചികകൾ 1 ശതമാനം വീതം നേട്ടമുണ്ടാക്കി. മറ്റുള്ള മേഖലകളും ഒരു ശതമാനത്തോളം ഉയർന്നു. 

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

വ്യക്തിഗത ഓഹരികളിൽ, അൾട്രാടെക് സിമന്റ്, സൺ ഫാർമ, എച്ച്‌ഡിഎഫ്‌സി ഇരട്ടകൾ, എൽ ആൻഡ് ടി, എം ആൻഡ് എം, ബജാജ് ട്വിൻസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, ടെക് എം, കൊട്ടക് ബാങ്ക്, എച്ച്‌യുഎൽ, ടൈറ്റൻ, ഐടിസി എന്നിവ 1 ശതമാനം മുതൽ 4 വരെ ഉയർന്നു. ഇന്ന്  സെൻസെക്‌സില്‍ എൻ‌ടി‌പി‌സി, ഡോ. റെഡ്ഡീസ് ലാബ്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ എന്നിവ മാത്രമാണ് 0.7 ശതമാനം വരെ നഷ്ടം നേരിട്ടത്.

അതേസമയം യു എസ് ഡോളറിനെതിരെ രാവിലെ മുന്നേറിയ രൂപ വ്യാപാരം അവസാനിക്കുമ്പോൾ 30 പൈസ താഴ്ന്ന്  82.77 എന്ന നിലയിലേക്കെത്തി.  82.47 എന്ന നിലയിലായിരുന്നു യു എസ് ഡോളറിനെതിരെ രാവിലെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത് 
 

Latest Videos
Follow Us:
Download App:
  • android
  • ios