Share Market: വിപണിയിൽ ദീപാവലി ആഘോഷം; ചരക്ക് വിപണിയിൽ മാത്രം ഇന്ന് വ്യാപാരം നടക്കും
ചരക്ക് വിപണികൾ മാത്രം വൈകുന്നേരം വ്യാപാരം നടത്തും ദീപാവലി ബലിപ്രതിപാദ ദിനാഘോഷത്തിൽ മറ്റു വിപണികൾ അടഞ്ഞു കിടക്കുന്നു
മുംബൈ: ആഭ്യന്തര ഇക്വിറ്റി, കറൻസി, ചരക്ക് വിപണികൾ ഇന്ന് ദീപാവലി ബലിപ്രതിപാദ പ്രമാണിച്ച് അവധിയാണ്. ഇക്വിറ്റി, കറൻസി വിപണികൾ നാളെ മാത്രമായിരിക്കും വ്യാപാരം പുനരാരംഭിക്കുക, അതേസമയം ചരക്ക് വിപണികൾ ഇന്ന് 5 മണിക്ക് സായാഹ്ന വ്യാപാരത്തിനായി തുറക്കും.
സാധാരണയായി കമ്മോഡിറ്റി മാർക്കറ്റുകൾ രണ്ട് ഘട്ടങ്ങളിലായി വ്യാപാരം നടത്താറുണ്ട്. രാവിലെ 9:00 മുതൽ 5:00 വരെയും വൈകുന്നേരം 5:00 മുതൽ 11:30/11:55 വരെയും. രാവിലത്തെ വ്യാപാരം ഇന്ന് ഉണ്ടാവില്ലെങ്കിലും വൈകുന്നേരത്തെ വ്യാപാരം നടക്കും.
ഇന്നലെ, ബിഎസ്‌ഇയിലെയും എൻഎസ്‌ഇയിലെയും ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ആദ്യ ഘട്ടത്തിൽ നേട്ടമുണ്ടാക്കുകയും തുടർന്ന് 0.4 ശതമാനത്തിലധികം താഴ്ന്ന് അവസാനിക്കുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 287.70 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 59,543.96 ലും നിഫ്റ്റി 50 74.40 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 17,656.35 ലും വ്യാപാരം അവസാനിപ്പിച്ചു.ക്രൂഡ് ഓയിൽ വില കുറഞ്ഞത് നിക്ഷേപകർക്ക് ആശ്വാസമായി. വിദേശ നിക്ഷേപം കൂടിയതോടെ ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 82.81 ൽ എത്തി.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വി വിപണി അവധിയായിരുന്നു. ദീപാവലി ദിനം മുഹൂർത്ത വ്യാപാരത്തിന് വേണ്ടി മാത്രം ഒരു മണിക്കൂർ വിപണി തുറന്നിരുന്നു. തുടർന്ന് ഇന്ന് ദീപാവലിയുടെ അനുബന്ധിച്ചുള്ള ബലിപ്രാധാ ആഘോഷത്തിന്റെ ഭാഗമായി വിപണി അവധിയാണ്. മുഹൂർത്ത വ്യാപാരത്തിന് ഏറ്റവും കൂടുതൽ വ്യപാരം നടക്കുകയും സൂചികകൾ ഉയരുകയും ചെയ്തിരുന്നു. വൈകുന്നേരം 6.15 മുതൽ 7.15 വരെയായിരുന്നു ദീപാവലി ദിനത്തിൽ വ്യാപാരം നടന്നിരുന്നത്.