Share Market Today: കൂപ്പുകുത്തി ഓഹരി വിപണി; ജാഗ്രതയിൽ നിക്ഷേപകർ
ആർബിഐയുടെ ധന നയ യോഗം നടക്കാനിരിക്കെ ജാഗ്രതയോടെ നിക്ഷേപകർ. കരകയറാനാകാതെ വിപണി. നഷ്ടം നേരിട്ട ഓഹരി ഇവയാണ്
മുംബൈ: ആഗോള വിപണിയിലെ തളർച്ച തുടരുന്നു. ആഭ്യന്തര വിപണി നഷ്ടത്തിൽ നിന്നും ഉയർന്നില്ല. പ്രധാന സൂചികകൾ താഴേക്ക് തന്നെ കൂപ്പുകുത്തി. ബി എസ് ഇ സെൻസെക്‌സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം താഴ്ന്ന് 57,145.22ലും നിഫ്റ്റി 311 പോയിന്റ് അഥവാ 1.79 ശതമാനം താഴ്ന്ന് 17,016.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഇന്ന് ഏകദേശം 630 ഓഹരികൾ മുന്നേറി, 2860 ഓഹരികൾ ഇടിഞ്ഞു, 120 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
Read Also: ലോകത്തിലെ മികച്ച വിമാനക്കമ്പനി ഏത്? ആദ്യ ഇരുപതിൽ ഇന്ത്യയുടെ ഈ എയർലൈൻ
ഐടി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ടെക് എം തുടങ്ങിയ ഓഹരികൾ മുന്നേറി. അതേസമയം ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.85 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 3.33 ശതമാനവും ഇടിഞ്ഞു. സെക്ടറുകളിൽ, നിഫ്റ്റി ഐടി സൂചിക 0.6 ശതമാനം നേട്ടമുണ്ടാക്കി, നിഫ്റ്റി മെറ്റൽ, റിയൽറ്റി സൂചികകൾ 4 ശതമാനം വീതവും ഓട്ടോ സൂചിക 3.8 ശതമാനവും ബാങ്ക് സൂചിക 2 ശതമാനവും ഇടിഞ്ഞു.
Read Also: നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്നു; അറിയാം ഈ സർക്കാർ പദ്ധതിയെ
പൗണ്ടിന്റെ മൂല്യം, ഡോളർ സൂചികയിലെ അനിയന്ത്രിതമായ ഉയർച്ച, രൂപയുടെ മൂല്യത്തകർച്ച, ഈ ആഴ്‌ചയുടെ അവസാനത്തിൽ നടക്കാനിരിക്കുന്ന ആർബിഐ മീറ്റിംഗ് എന്നിവ വിപണികളെ തളർച്ചയിലാക്കി എന്നുതന്നെ പറയാം.
ഫെഡറൽ റിസർവ് പലിശ ഉയർത്തിയതോടുകൂടി ഡോളർ കുത്തനെ ഉയർന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. യുഎസ് ഡോളറിന് 81.62 എന്ന നിലയിലാണ് ഇന്ന് രൂപ വ്യാപാരം അവസാനിപ്പിച്ചത്.