Share Market Today: വിപണിയിൽ ഉണർവ്; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്.
വാരാന്ത്യ വിപണി നേട്ടത്തിൽ അവസാനിച്ചു. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെയാണെന്ന് അറിയാം
മുംബൈ: ഓഹരിവിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ ഇന്ന് നേട്ടത്തിലാണ് ഓഹരി വിപണി വ്യാപാരം ആരംഭിച്ചത്. ഇന്ന് വ്യാപാരമാണ് അവസാനിക്കുമ്പോൾ സെൻസെക്‌സ് 59.15 പോയന്റ് അഥവാ 0.10 ശതമാനം ഉയർന്ന് 58,833.87ലും നിഫ്റ്റി 36.40 പോയന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 17,558.90ലുമാണ് വ്യാപാരം നടക്കുന്നത്.
Read Also: ഇലോണും ജെന്നിഫറും ഒരു പ്രണയകാലത്ത്; ശതകോടീശ്വരന്‍റെ പ്രണയകാല ചിത്രങ്ങള്‍ ലേലത്തിന്
ഇന്ന് വിപണിയിൽ ഏകദേശം 1968 ഓഹരികൾ മുന്നേറി, 1353 ഓഹരികൾ ഇടിഞ്ഞു, 146 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഗ്രാസിം ഇൻഡസ്ട്രീസ്, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്സ്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി എന്നിവ നഷ്ടത്തിലുമാണ്.
മേഖലകളിൽ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, പവർ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം വർദ്ധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.7 ശതമാനം ഉയർന്നു, മറുവശത്ത്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വീതം ഉയർന്നു.
Read Also: തട്ടിപ്പ് വേണ്ട, കൃത്യമായ അളവ് രേഖപ്പെടുത്തണം; ഭക്ഷ്യ എണ്ണ കമ്പനികളോട് കേന്ദ്രം
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഉയർന്നില്ല. ഒരു ഡോളറിന് 79.87 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാൽ വാരാന്ത്യ കണക്കുകളുടെ അടിസ്ഥാനത്തിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ്. എൻടിപിസിയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഉയർന്നത്. 2.86 ശതമാനം ഉയർന്ന്, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർ ഗ്രിഡ് എന്നിവ തൊട്ടുപിന്നിലായുണ്ട്. സെൻസെക്‌സിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഓഹരിയാണ് ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്കിന്റെ 1.66 ശതമാനം ഓഹരി ഇടിഞ്ഞു. ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് പിന്നിലുള്ള മറ്റ് ഓഹരികൾ.