Share Market Today: സെൻസെക്സ് 63000 തൊട്ടു; മുന്നേറ്റം നടത്തിയ ഓഹരികൾ അറിയാം
വിപണിയിൽ ഇന്ന് മുന്നേറ്റം. നിഫ്റ്റിയും സെൻസെക്‌സും ഉയർന്നു. വിപണിയിൽ നേട്ടം കൊയ്ത ഓഹരികൾ അറിയാം
മുംബൈ: ദുർബലമായ ആഗോള സൂചനകൾ ആഭ്യന്തര വിപണിലെ നേട്ടം കുറച്ചു. പ്രധാന സൂചികകളായ സെൻസെക്‌സ് 21 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 62,294 എന്ന റെക്കോർഡിലെത്തി. നിഫ്റ്റി 29 പോയിന്റ് അല്ലെങ്കിൽ 0.15 ശതമാനം ഉയർന്ന് 18,513 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി മീഡിയ സൂചിക ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി എഫ് എം സി ജി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു. വിശാലമായ വിപണികളിൽ നിഫ്റ്റി സ്‌മോൾക്യാപ്പ്, നിഫ്റ്റി മിഡ്‌ക്യാപ് സൂചികകൾ ഒരു ശതമാനവും 0.9 ശതമാനവും വീതം ഉയർന്നു.
എൻഎസ്‌ഇ നിഫ്റ്റിയിൽ ഇന്ന്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, എച്ച് ഡി എഫ് സി ലൈഫ്, ആർഐഎൽ, ഹീറോ മോട്ടോകോർപ്പ് എന്നിവ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ, ടൈറ്റാൻ, കൊട്ടക് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക് എന്നീ ഓഹരികൾ പിന്നിലാണ്.
ആഗോള സൂചനകൾ പരിശോധിക്കുമ്പോൾ, ജപ്പാനിലെ നിക്കി സൂചിക 0.38 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്‌പിഐ 0.18 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.92 ശതമാനവും താഴ്ന്നു, അതേസമയം, ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.42 ശതമാനം ഉയർന്നു. പ്രതിസന്ധിയിലായ മേഖലയെ പിന്തുണയ്‌ക്കുന്നതിനുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ നടപടികൾക്ക് ശേഷം ചൈനയിലെ ഓഹരികൾ വെള്ളിയാഴ്ച ഉയർന്നു. ചൈനയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഹോങ്കോംഗ് ഓഹരികൾ ഇടിഞ്ഞു.