Share Market Today: വിപണി നേട്ടത്തിൽ; സെൻസെക്സ് 200 പോയിന്റ ഉയർന്നു
നിക്ഷേപകർ സന്തോഷത്തിൽ. സെൻസെക്സ് കുതിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിൽ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി. രാവിലെ വ്യാപാരത്തിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി 18300 ലെവലുകൾ വീണ്ടെടുത്തു. ബിഎസ്‌ഇ സെൻസെക്‌സ് 61,781 എന്ന ഉയർന്ന തലത്തിലെത്തി, ഒടുവിൽ 92 പോയിന്റ് ഉയർന്ന് 61,511 ൽ അവസാനിച്ചു. നിഫ്റ്റി 18,267 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,645 ഓഹരികൾ ഇടിഞ്ഞു. 1,850-ലധികം ഓഹരികൾ മുന്നേറി
നിഫ്റ്റി പിഎസ്‌യു ബാങ്കും നിഫ്റ്റി മീഡിയയും ഒരു ശതമാനത്തിലധികം നേട്ടത്തോടെയാണ്
വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി മെറ്റൽ 0.4 ശതമാനം ഇടിഞ്ഞു. സെൻസെക്‌സിലെ 30 ഓഹരികളിൽ എസ്ബിഐ, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് എന്നിവ ഓരോ ശതമാനത്തിലധികം നേട്ടത്തോടെയാണ് അവസാനിച്ചത്. മറുവശത്ത്, പവർഗ്രിഡ് കോർപ്പറേഷൻ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
വ്യക്തിഗത ഓഹരികൾ പരിശോധിക്കുമ്പോൾ, മൂലധന സമാഹരണ ഓപ്ഷനുകൾ പരിഗണിക്കുന്നതിനായി നവംബർ 25 ന് ബോർഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിന് ശേഷം നിഫ്റ്റി 50 ൽ, അദാനി എന്റർപ്രൈസസ് 3 ശതമാനത്തിലധികം ഇടിഞ്ഞു.
ബിഎസ്ഇ സ്മോൾക്യാപ് സൂചിക നേരിയ തോതിൽ മികച്ച പ്രകടനം കാഴ്ചവച്ചു, 0.5 ശതമാനം ഉയർന്നാണ് സ്മോൾക്യാപ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചി ക 0.2 ശതമാനം ഉയർന്നു.
അപ്പോളോ ഹോസ്പിറ്റൽസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും അദാനി എന്റർപ്രൈസസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്സ്, ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.