Share Market Today: നേട്ടം തിരിച്ചുപിടിച്ച് വിപണി; സെൻസെക്‌സ് 104 പോയിന്റ് ഉയർന്നു
നിക്ഷേപകർ ജാഗ്രതയിൽ. സൂചികകൾ ഉയർന്നെങ്കിലും ആശങ്ക തുടരുന്നു. വിപണിയിൽ നേട്ടം കൈവരിച്ച ഓഹരികൾ ഇവയാണ്
മുംബൈ: ദുർബലമായ ആഗോള സൂചനകൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയെങ്കിലും സൂചികകൾ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്ന് 59,307.15 ലും നിഫ്റ്റി 2 പോയിന്റ് അഥവാ 0.07 ശതമാനം ഉയർന്ന് 17,576 ലും വ്യാപാരം അവസാനിപ്പിച്ചു.
ALSO READ: ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ; ലക്ഷ്യം ഡാറ്റാ സെന്റർ നിർമ്മാണം
വിപണിയിൽ ആക്സിസ് ബാങ്ക് ഓഹരി ഇന്ന് 9.5 ശതമാനം ഉയർന്നു. എച്ച്യുഎൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, എസ്ബിഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ് ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, ബജാജ് ഫിൻസെർവ് ഓഹരി വലിയ നഷ്ടം നേരിട്ടു. 3.4 ശതമാനം ഇടിവാണ് ഉണ്ടായത്. ദിവിസ് ലാബ്‌സ്, അദാൻ പോർട്ട്‌സ്, യുപിഎൽ, ഏഷ്യൻ പെയിന്റ്‌സ്, എൽ ആൻഡ് ടി എന്നീ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.75 ശതമാനവും 0.6 ശതമാനവും ഇടിഞ്ഞു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകൾ യഥാക്രമം 1.8 ശതമാനവും 1.6 ശതമാനവും ഉയർന്നപ്പോൾ നിഫ്റ്റി ഫാർമ സൂചിക 0.8 ശതമാനം ഇടിഞ്ഞു.
ALSO READ: ഇലോൺ മാസ്ക് ട്വിറ്റർ ഏറ്റെടുത്താൽ 75 ശതമാനം തൊഴിലാളികൾ പടിക്ക് പുറത്തേക്ക്
ആക്‌സിസ് ബാങ്കിന്റെ സെപ്തംബർ പാദത്തിലെ ഏകീകൃത അറ്റാദായം 66.29 ശതമാനം വർധിച്ച് 5,625.25 കോടി രൂപയായി. ഇതോടെ ഓഹരികൾ ഉയർന്നു. സെൻസെക്സിൽ ഇന്ന് 8.96 ശതമാനം നേട്ടം കൈവരിച്ചു. ഏഷ്യൻ വിപണികളിലെ മറ്റ് സൂചഹികകൾ പരിശോധിക്കുമ്പോൾ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നഷ്ടത്തിൽ അവസാനിച്ചപ്പോൾ ഷാങ്ഹായ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഉയർന്നു. യുഎസ് ഡോളറിനെതിരെ 83.29 എന്ന റെക്കോർഡ് താഴ്ചയിൽ നിന്ന് രൂപയുടെ മൂല്യം ഉയർന്നു.