Share Market Today: നിരക്ക് ഉയർത്താൻ യു എസ് ഫെഡ്; ദുർബലമായി ആഗോള വിപണി

ഇന്ന് രാത്രി  യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ ഉയർത്തിയേക്കും. ജാഗ്രതയോടെ നിക്ഷേപകർ. വിപണി ദുർബലം 

Share Market Today 21 09 2022

മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ മോണിറ്ററി പോളിസി ഫലത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രതയോടെ നീങ്ങിയത് വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇ സെൻസെക്സ് 262.96 പോയിൻറ് അഥവാ 0.44 ശതമാനം താഴ്ന്ന് 59,456.78 ലും നിഫ്റ്റി 98 പോയിൻറ് അഥവാ 0.55 ശതമാനം താഴ്ന്ന് 17,718.30 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1251 ഓഹരികൾ മുന്നേറി, 2115 ഓഹരികൾ ഇടിഞ്ഞു. 117 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

Read Also: തകർന്നടിഞ്ഞ് പാകിസ്ഥാൻ രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ഇന്ന് രാത്രി യുഎസ് ഫെഡറൽ റിസർവിന്റെ ഫലം പുറത്തു വരും.  ഫെഡ് പോളിസി നിരക്ക് 75 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കുമെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. എന്നാൽ 100 ബിപിഎസ് വർദ്ധനവിന് നേരിയ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിഫ്റ്റി മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ 0.7 ശതമാനവും 1 ശതമാനവും വീതം ഇടിഞ്ഞു. മേഖലകളിൽ, നിഫ്റ്റി എഫ്എംസിജി സൂചിക മാത്രമാണ് നിറ്റാ കൈവരിച്ചത്. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാർമ സൂചിക 1.4 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.2 ശതമാനവും ഇടിഞ്ഞു.

വിപണിയിൽ ഇന്ന് ശ്രീ സിമന്റ്‌സ്, അദാനി പോർട്ട്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്, അൾട്രാടെക് സിമന്റ് തുടങ്ങിയവായുടെ  ഓഹരികൾ 
നഷ്ടം നേരിട്ടു. അതേസമയം ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐടിസി, എച്ച്യുഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

Read Also: എയർ ഏഷ്യയും വിസ്താരയും എയർ ഇന്ത്യയും ടാറ്റയുടെ കുടക്കീഴിൽ; ലയനം ഉടനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധന നയാ യോഗവും ഈ മാസം നടക്കും. സെപ്റ്റംബർ 30 നാണ് ആർബിഐയുടെ എംപിസി മീറ്റിങ്ങ്. ആർബിഐ നിരക്കുകൾ ഉയർത്തും എന്നാണ് സൂചന. 

Latest Videos
Follow Us:
Download App:
  • android
  • ios