Share Market Today: നഷ്ടം തുടർന്ന് വിപണി; സെൻസെക്‌സ് 236 പോയിന്റ് ഇടിഞ്ഞു

വിപണിയിൽ ഇന്ന് നിക്ഷേപകർ വിയർത്തു. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. പ്രതിരോധം തീർത്ത് നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെയെന്ന് അറിയാം. 
 

Share Market Today 20 01 2023

ദില്ലി: ആഗോള സൂചനകൾ ദുർബലമായ സാഹചര്യത്തിൽ ആഭ്യന്തര വിപണി നഷ്ടത്തിൽ. പ്രധാന സൂചികകളായ ബി എസ് ഇ സെൻസെക്‌സ് 236.66 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 60,621.77ലും നിഫ്റ്റി 80.10 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്ന് 18,027.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1533 ഓഹരികൾ മുന്നേറി, 1865 ഓഹരികൾ ഇടിഞ്ഞു, 146 ഓഹരികൾ മാറ്റമില്ല.

നിഫ്റ്റിയിൽ  ഇന്ന്, എച്ച്‌യുഎൽ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടപ്പോൾ, കോൾ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്‌ഡിഎഫ്‌സി, ഐടിസി എന്നിവ നേട്ടത്തിലാണ്.

മേഖലകൾ പരിശോധിക്കുമ്പോൾ, ലോഹം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. ബാങ്ക് സൂചികകൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം നഷ്ടത്തിലായി.

ത്രൈമാസ വരുമാന റിപ്പോർട്ടുകൾ പ്രഖ്യാപിച്ചതിന് ശേഷം ഹിന്ദുസ്ഥാൻ യുണിലിവർ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. 

കോവിഡിനെതിരായ ഏറ്റവും പോരാട്ടം അവസാനിച്ചുവെന്ന് രാജ്യം പറഞ്ഞതിന് ശേഷം ശക്തമായ വിദേശ വരവ് ഉണ്ടായതിനാൽ, ചാന്ദ്ര പുതുവത്സര അവധിക്ക് മുന്നോടിയായി വെള്ളിയാഴ്ച ചൈന ഓഹരികൾ ഉയർന്ന് അവസാനിച്ചു. ചൈനയുടെ ബ്ലൂ-ചിപ്പ് 0.6 ശതമാനം ഉയർന്നു. ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക  0.8 ശതമാനം നേട്ടമുണ്ടാക്കി. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 1.8 ശതമാനം  ഉയർന്നപ്പോൾ ഹാങ് സെങ് ചൈന എന്റർപ്രൈസസ് സൂചിക 2.3 ശതമാനം ഹാംഗ് സെങ് ബെഞ്ച്മാർക്ക് 1.4 ശതമാനം ഉയർന്നു.
 
 

Latest Videos
Follow Us:
Download App:
  • android
  • ios