Share Market Today: സെൻട്രൽ ബാങ്കുകളുടെ തീരുമാനത്തെ കാത്ത് വിപണി; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്

സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. നിക്ഷേപകർ ആശങ്കയിൽ. ചാഞ്ചാട്ടം തുടർന്ന് വിപണി. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 

Share Market Today 19 09 2022

മുംബൈ: ഈ ആഴ്ച അവസാനം നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് മീറ്റിങ്ങിനു മുന്നോടിയായി വിപണി ചാഞ്ചാടുന്നു. റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗവും ഈ മാസം അവസാനം ഉണ്ടാകും.  സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. നിക്ഷേപകർ ആശങ്കയിലായതിനാൽ ബെഞ്ച്മാർക്ക് സൂചികകൾ ചാഞ്ചാട്ടം തുടർന്നു. ബിഎസ്ഇ സെൻസെക്‌സ് 300 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 59,141 ലാണ് ക്ലോസ് ചെയ്തത്. അതേസമയം, എൻഎസ്ഇ നിഫ്റ്റി 91 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 17,622 ൽ അവസാനിച്ചു.

എം ആൻഡ് എം, ബജാജ് ഫിനാൻസ്, എസ്‌ബിഐ ലൈഫ്, അദാനി പോർട്ട്‌സ്, എച്ച്‌യുഎൽ, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ, യുപിഎൽ, ഐഷർ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി, ദിവിസ് ലാബ്‌സ്, എസ്‌ബിഐ, ഐടിസി, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ മുൻനിര സൂചികകളിൽ ഇന്ന് നേട്ടമുണ്ടാക്കി. ഒരു ശതമാനം വരെ ഈ ഓഹരികൾ ഉയർന്നു. 

ടാറ്റ സ്റ്റീൽ, എൻ‌ടി‌പി‌സി, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, പവർ ഗ്രിഡ്, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എൽ ആൻഡ് ടി എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ടത്. ഈ ഓഹരികൾ ഇന്ന് 2.4 ശതമാനം വരെ താഴ്ന്നു. .

അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.16 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, റിയാലിറ്റി സൂചികകൾ നഷ്ടത്തിലാണ്. നേരെമറിച്ച്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2 ശതമാനം ഉയർന്നു, കൂടാതെ, നിഫ്റ്റി എഫ്എംസിജി, ഓട്ടോ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.

Latest Videos
Follow Us:
Download App:
  • android
  • ios